Actress Abduction Case: Investigation Against Dileep And Kavya | Oneindia Malayalam

2017-07-04 1


The investigation into the sensational Kochi actress abduction case took yet another decisive turn on Monday, with the police planning to question Dileep, Nadirshah and Kavya Madhavan's mother soon.

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവനോട് അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശം. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെയും സഹതടവുകാരന്‍ ജിന്‍സണിന്റെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത്. കൊച്ചിയില്‍ കാവ്യയുടെ വീട്ടില്‍ പൊലീസ് എത്തിയിരുന്നെങ്കിലും അവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ആലുവയിലെ ദിലീപിന്റെ വസതിയില്‍ എത്തി പൊലീസ് നിര്‍ദേശം നല്‍കിയതെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.